കൊച്ചി : വാര്‍ത്താ ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ മാതാഅമൃതാനന്ദമയി ഭക്തരും അനുകൂലികളും പ്രകടനം നടത്തി. പ്രകടനത്തില്‍ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ തുടങ്ങിയ ചാനലുകള്‍ ബഹിഷ്‌കരിക്കുക എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ടിഡിഎം ഹാളിലാണ് അവസാനിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




