താനൂരില്‍ 9-ാം ക്ലാസുകാരനെ പീഢിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

Untitled-1 copyതാനൂര്‍: 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കി കേസില്‍ 5 പേരെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി. സംഭവത്തില്‍ കൂടുതല്‍ പോര്‍ പിടിയിലാവാനുണ്ടെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയും രക്ഷിതാവും താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് മാസമായി നിറമരുതൂര്‍ ആലിന്‍ചോട് സ്വദേശിയായ വിദ്യാര്‍ത്ഥി സ്‌കൂളില്‍ കൃത്യ സമയത്ത് ഹാജരായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കൂട്ടിയെ ഹെല്‍പ് ഡസ്‌ക്കിന്റെ കൗണ്‍സിലിംഗിന് വിധേയമാക്കി. ഇതെ തുടര്‍ന്നാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിനെ അധ്യാപകര്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കൂട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. കെ പുരം അക്കര മുഹമ്മദ് കുട്ടി എന്ന ബാവുട്ടി(65), നിറമരുതൂര്‍ വാക്കാട്ടുപറമ്പില്‍ സത്യദേവന്‍ (54), നിറമരുതൂര്‍ ഹിദായത്ത് നഗര്‍ തൊപ്പ്യാരകത്ത് മുഹമ്മദ് (60), താനാളൂര്‍ മീനടത്തൂര്‍ മരക്കാശേരി അബ്ദുള്‍ റഹൂഫ്(29),ഓമച്ചപ്പുഴ കൊട്ടന്‍ വീട്ടില്‍ മുഹമ്മദ് കുട്ടി (32) എന്നിവരെ ചൊവ്വാഴ്ച തന്നെ അറസ്റ്റു ചെയ്തിരുന്നു. മറ്റ് 5 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ ഒളിവിലാണ്.

പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളതെങ്കിലും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. പണം നല്‍കിയാണ് സംഘം കുട്ടിയെ പീഡനത്തിനിരയാക്കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കയ പ്രതികളെ റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top