കോഴിക്കോട് കടപ്പുറം ചെങ്കടലായി കേരള രക്ഷായാത്രക്ക് സമാപനം

kerala raksha yathraകോഴിക്കോട് : പിണറായി നയിച്ച കേരളരക്ഷായാത്രയുടെ സമാപന സമ്മേളന നഗരിയിലേക്ക പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയപ്പോള്‍ കോഴിക്കോട് കടപ്പുറം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി മാറി. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം ജനറല്‍ സെക്ട്രട്ടറി പ്രകാശ് കാരാട്ട് രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ്സിനെതിരെ ഉയര്‍ത്തിയത്.

കോണ്‍ഗ്രസ്സ് മുങ്ങുന്ന കപ്പലാണെന്ന് കാരാട്ട് പറഞ്ഞു കോണ്‍ഗ്രസ്സാണ് രക്ഷയെന്നു കരുതുന്ന ചിലരുണ്ടെന്നും ഇക്കാര്യം മനസ്സിലാക്കി ഈ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്നും കാരാട്ട് പറഞ്ഞു.

“വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ” എന്ന മുദ്രാവാക്യവുമായി ഇരുപത്തിയാറ് ദിവസം പിന്നിട്ടെത്തിയ മാര്‍ച്ചിന്റെ സമാപനസമ്മേളനം സിപിഎമ്മിന്റെ ജില്ലയിലെ സംഘടനാശക്തി വിളിച്ചോതുന്നതായിരുന്നു. സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തിയ ചെറുപ്രകടനങ്ങളി്ല്‍ സ്്ത്രീകളുടെയും കുട്ടികളുടെയും സാനിധ്യം ശ്രദ്ധേയമായി.

ഫെബ്രുവരി ഒന്നിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് 126 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സമാപന കേന്ദ്രമായ കോഴിക്കോട് കടപ്പുറത്തെത്തിയത്.

Share news
error: Content is protected !!
Scroll to Top