Section

malabari-logo-mobile

ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ വരുന്നു.

HIGHLIGHTS : വാഷിങ്ടണ്‍: ലോകം മുഴുവന്‍ സൗജന്യമായി വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന പദ്ധതി വരുന്നു. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ലോകം മുഴുവന്‍ സൗജന്യമായി ...

images (1)വാഷിങ്ടണ്‍: ലോകം മുഴുവന്‍ സൗജന്യമായി വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന പദ്ധതി വരുന്നു. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ലോകം മുഴുവന്‍ സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ലോകം മുഴുവനുമുള്ള ആളുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് എന്ന് മീഡിയ ഡവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വൃത്തങ്ങള്‍ അറിയിച്ചു.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ ഡവലപ്പ്‌മെന്റ് ആണ് ഇതിന് ഫണ്ട് ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്. 100 കണക്കിന് സാറ്റലൈറ്റ് ട്യൂബുകളുടെ സഹായത്തോടെയാണ് ശൂന്യാകാശത്തിന് ലോകം മുഴുവന്‍ സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ആര്‍ക്ക് വേണമെങ്കിലും ഫോണിലോ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാന്‍ കഴിയും.

sameeksha-malabarinews

ലോകത്തിലെ 40 ശതമാനത്തോളം ആളുകള്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം വ്യക്തമാക്കിയ സംഘാടകര്‍ ലോകത്തിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് അറിയിച്ചു. ഈ ഒരു പദ്ധതി നടപ്പിക്കുന്നതോടെ വിവര സാങ്കേതിക രംഗത്ത് വന്‍ ഉയര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!