കൊല്ലം : അമൃതാനന്ദമയി മഠത്തിനെതിരായി ലഭിച്ച പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ ഭീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കേസെടുക്കില്ലെന്ന് കരുനാഗപള്ളി പോലീസ് വ്യക്തമാക്കിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്.
സംഭവത്തില്‍ പ്രാഥമികാനേ്വഷണം മാത്രം മതിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് കരുനാഗപള്ളി പോലീസ് അറിയിച്ചത്.
അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വല്‍ പ്രസിദ്ധീകരിച്ച ഹോളി ഹെല്‍ : എ മെമ്മര്‍ ഓഫ് ഫെയ്ത്ത് ഡിവോഷന്‍ ആര്‍ഡ് പ്യൂര്‍ മാഡ്‌നസ്സ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മഠത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപള്ളി പോലീസിനും ഡിജിപിക്കും ദീപക് പ്രകാശ് പരാതി നല്‍കിയത്. സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുനാഗപള്ളി പോലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പുസ്തകത്തിലെ വെളിപ്പെടുത്തല്‍ അനേ്വഷിക്കാതിരുന്ന പോലീസ് ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.




