Section

malabari-logo-mobile

കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കെസിബിസി ഇടയലേഖനം

HIGHLIGHTS : കൊച്ചി : കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക് ബിഷപ്പ് കൗണ്‍സിലിന്റെ ഇടയ ലേഖനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട...

imagesകൊച്ചി : കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക് ബിഷപ്പ് കൗണ്‍സിലിന്റെ ഇടയ ലേഖനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇറങ്ങിയവരെ വോട്ടിലൂടെ തോല്‍പ്പിക്കണമെന്ന് ഇടയലേഖനം ആഹ്വാനം ചെയ്തു. കെസിബിസിയുടെ നിലപാട് തിരഞ്ഞെടുപ്പില്‍ വ്യക്തമാക്കുന്ന ഇടയലേഖനം മാര്‍ച്ച് 9 ന് സിറോ മലബാര്‍ പള്ളികളില്‍ വായിക്കും.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കികൊണ്ടാണ് ഇടയലേഖനം. പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ കഴിയുന്ന കര്‍ഷകരുടെ സംരക്ഷണം ഉറപ്പ് തരുന്നവര്‍ക്ക് വോട്ട് ചെയ്യണം. മനുഷ്യരെ അവഗണിച്ച് ഭൂമിയെയും, ജന്തുക്കളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിരുത്താന്‍ വിശ്വാസികള്‍ക്ക് കഴിയണം. തീരദേശങ്ങളിലെ മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കാണുന്നവരായിരിക്കണം തിരഞ്ഞെടുക്കപെടേണ്ടത്.
ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി, ജലം, വനങ്ങള്‍ എന്നിവയുടെ മേലുളള അധികാരം സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

sameeksha-malabarinews

മതേതരത്വവും, ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുന്നവരെ പാര്‍ലമെന്റിലേക്ക് അയക്കണം. കേരളത്തില്‍ വ്യാപകമാകുന്ന മദ്യപാനശീലം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, വര്‍ഗ്ഗീയത എന്നിവക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും ലേഖനത്തില്‍ പറയുന്നു.
കെസിബിസിക്ക് വേണ്ടി കര്‍ദിനാള്‍ ബസേരിയോസ് മാര്‍ ക്ലിമ്മിസാണ് ഇടയലേഖനം തയ്യാറാക്കിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!