തൃശ്ശൂരില്‍ ആംആദ്മി സ്ഥാനാര്‍ത്ഥി സാറാ ജോസഫ്

കൊച്ചി : വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ കേരളത്തില്‍ നിന്ന് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചുരക്കപട്ടിക പാര്‍ട്ടി പുറത്തിറക്കി. തിരുവനന്തപുരം മാവേലിക്കര കോട്ടയം, ചാലക്കുടി, തൃശ്ശൂര്‍, കാസര്‍കോഡ് ലോക്‌സഭ മണ്ഡലങ്ങിലേക്കായി 11 സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

തൃശ്ശൂരില്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാജോസഫാണ് സ്ഥാനാര്‍ത്ഥി. മല്‍സരിക്കാന്‍ ആഗ്രഹമുള്ളവരെ അഭിമുഖത്തിനായി ക്ഷണിച്ച് സ്‌ക്രീനിങ്ങ് കമ്മറ്റിയാണ് ചുരുക്കപട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ചുരുക്കപട്ടികയില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ പൊതു ജനങ്ങള്‍ക്കും അവസരമൊരുക്കിയിട്ടുെണ്ടന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top