Latest News

സുകുമാരന്‍ നായര്‍ സുധീരന്‍ തര്‍ക്കത്തില്‍ അഭിപ്രായം പറയാനില്ല; രമേശ് ചെന്നിത്തല

തൃശ്ശൂര്‍ : സുകുമാരന്‍ നായര്‍ സുധീരന്‍ തര്‍ക്കത്തില്‍ അഭിപ്രായം പറയാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.
ഈ പ്രശ്‌നത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കുള്ള മറുപടി സുധീരന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് തന്നെയാണ് സുധീരന്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ തട്ടിപ്പ്; സഹാറാ ഗ്രൂപ്പ് എംഡി സുബ്രതോ റോയ് കസ്റ്റഡിയില്‍

ദില്ലി : നിക്ഷേപ തട്ടിപ്പ് കേസില്‍ സഹാറാ ഗ്രൂപ്പ് എംഡി സുബ്രതോ റോയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് അഭിഭാഷകന്‍. സുബ്രതോ റോയ് പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു. ലക്‌നൗ പോലീസിലാണ് സുബ്രതോ റോയ് കീഴടങ്ങിയിരിക്കുന്നത്.
താന്‍ ഒളിവിലായിരുന്നില്ലെന്നും തന്റെ അമ്മയോടൊപ്പം ആയിരുന്നെന്നും റോയ് വ്യക്തമാക്കി. താന്‍ നിയമാനുസൃതമായി മാത്രമേ പ്രവൃത്തിക്കൂ എന്നും അറിയിച്ചതിന്

കോഴിക്കോട് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കണ്ടെത്തി അവയെമാത്രം നശിപ്പിക്കാന്‍ കഴിയുന്ന ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ഉപകരണങ്ങള്‍

മോഹന്‍ലാലും മഞ്ജുവാര്യരും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍

മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ലാലും, മഞ്ജുവാര്യരും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.

നേരത്തെ രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാലും, മഞ്ജുവാര്യരും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഇരുവരുടെയും ആരാധകര്‍ കണ്ടത്. എന്നാല്‍ ഈ ചിത്രം വഴിമാറിപോയതോടെ നിരാശയിലായ ആരാധകര്‍ക്ക് സന്തോഷം

ദോഹയില്‍ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിതെറിച്ച് നാല് മരണം

ഖത്തര്‍: ദോഹയിലെ ലാന്‍ഡ്മാര്‍ക്ക് മാളിലെ ഇസ്താംബൂള്‍ ഹോട്ടലില്‍ ഗ്യാസ് പൊട്ടിതെറിച്ച് വന്‍ തീ പിടുത്തം. തീ പിടുത്തത്തില്‍ 4 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

എന്‍എസ്എസിനേയും നേതൃത്വത്തേയും ആക്ഷേപിച്ചവരെ പുച്ഛത്തോടെ തള്ളികളയും;സുകുമാരന്‍ നായര്‍

പെരുന്ന : കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കടുത്ത പ്രതിഷേധവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ സുധീരന്‍ ക്യൂ തെറ്റിച്ച് അതിക്രമിച്ച് കയറിയെന്നും ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയാണ് മന്നം സമാധി സന്ദര്‍ശിച്ചതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. എന്‍എസ്എസിനേയും നേതൃത്വത്തേയും ആക്ഷേപിച്ചവരെ പുച്ഛത്തോടെ തള്ളികളയുന്നു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സരിതയുടെ സാമ്പത്തിക ശ്രോതസ്സ് അനേ്വഷിക്കും

തിരു : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ സാമ്പത്തിക ശ്രോതസ്സുകളെ കുറിച്ച് പോലീസ് അനേ്വഷിക്കും. സരിതയുടെ സാമ്പത്തിക ശ്രോതസ്സുകളെ കുറിച്ച് അനേ്വഷിക്കണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അനേ്വഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

രാജീവ്ഗാന്ധി വധകേസ് പ്രതികളെ മോചിപ്പിക്കരുത്; സുപ്രീം കോടതി

ദില്ലി : രാജീവ്ഗാന്ധി വധകേസിലെ ഒരു പ്രതികളെയും മോചിപ്പിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കോടതി സ്റ്റേ ചെയ്തു. അടുത്ത വ്യാഴാഴ്ച വരെയാണ് സ്റ്റേ. കേസ് മാര്‍ച്ച് ആറിന് കോടതി വീണ്ടും പരിഗണിക്കും.
രാജീവ്ഗാന്ധി വധകേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്ന തമിഴ്‌നാട്

ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന് : പാമ്പ്കടിയേറ്റ ആളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ സിഎസ്‌ഐ ആശുപത്രിയില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സും

കശ്മീരില്‍ സൈനിക ക്യാമ്പില്‍ സഹപ്രവര്‍ത്തകന്‍ 5 സൈനികരെ വെടിവെച്ച് കൊന്ന് ജീവനൊടുക്കി

ശ്രീനഗര്‍ : കശ്മീരില്‍ സൈനിക ക്യാമ്പില്‍ ഉണ്ടായ വെടിവെപ്പില്‍ സൈനികന്‍ സഹപ്രവര്‍ത്തകരായ 5 സൈനികരെ വെടിവെച്ച് കൊന്നു ജീവനൊടുക്കി. കശ്മീരിലെ മനസ്ബാല്‍ സൈനിക ക്യാമ്പിലാണ് സംഭവം നടന്നത്.
കൂട്ടക്കൊല നടത്തിയ ശേഷം സൈനികന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് സൈനിക ക്യാമ്പില്‍ വെടിവെപ്പ് ഉണ്ടായത്.

error: Content is protected !!
Scroll to Top