സരിതയുടെ സാമ്പത്തിക ശ്രോതസ്സ് അനേ്വഷിക്കും

തിരു : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ സാമ്പത്തിക ശ്രോതസ്സുകളെ കുറിച്ച് പോലീസ് അനേ്വഷിക്കും. സരിതയുടെ സാമ്പത്തിക ശ്രോതസ്സുകളെ കുറിച്ച് അനേ്വഷിക്കണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അനേ്വഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അച്യുതാനന്ദന്റെ കത്ത് ഡിജിപി പ്രതേ്യക അനേ്വഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

വിവിധ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും ജാമ്യത്തില്‍ ഇറങ്ങാനുമായി സരിതക്ക് 16 ലക്ഷത്തോളം രൂപ ചിലവായതായി സരിതയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ശ്രോതസ്സിന് കുറിച്ച് വ്യക്തമാക്കണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയത്.

ഈ പണം എവിടെ നിന്ന് സരിതക്ക് ലഭിച്ചു എന്നാണ് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അനേ്വഷിക്കുക.

 

Share news
error: Content is protected !!
Scroll to Top