Section

malabari-logo-mobile

നിക്ഷേപ തട്ടിപ്പ്; സഹാറാ ഗ്രൂപ്പ് എംഡി സുബ്രതോ റോയ് കസ്റ്റഡിയില്‍

HIGHLIGHTS : ദില്ലി : നിക്ഷേപ തട്ടിപ്പ് കേസില്‍ സഹാറാ ഗ്രൂപ്പ് എംഡി സുബ്രതോ റോയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് അഭിഭാഷകന്‍. സുബ്രതോ റോയ് പോലീസില്‍ കീഴടങ്ങുക...

subratha-royദില്ലി : നിക്ഷേപ തട്ടിപ്പ് കേസില്‍ സഹാറാ ഗ്രൂപ്പ് എംഡി സുബ്രതോ റോയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന് അഭിഭാഷകന്‍. സുബ്രതോ റോയ് പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു. ലക്‌നൗ പോലീസിലാണ് സുബ്രതോ റോയ് കീഴടങ്ങിയിരിക്കുന്നത്.

താന്‍ ഒളിവിലായിരുന്നില്ലെന്നും തന്റെ അമ്മയോടൊപ്പം ആയിരുന്നെന്നും റോയ് വ്യക്തമാക്കി. താന്‍ നിയമാനുസൃതമായി മാത്രമേ പ്രവൃത്തിക്കൂ എന്നും അറിയിച്ചതിന് പിറകെയാണ് സുബ്രതോ റോയ് പോലീസില്‍ കീഴടങ്ങിയിരിക്കുന്നത്. സുബ്രതോ റോയിയുടെ വീട്ടില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ സുബ്രതോ റോയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

sameeksha-malabarinews

നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ബുധനാഴ്ചയാണ് സുബ്രതോ റോയിയോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് നേരിട്ട് ഹാജരാന്‍ കഴിയില്ലെന്ന് കോടതിയോട് സുബ്രതോ റോയി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സുബ്രതോ റോയിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

സഹാറാ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും സഹാറാ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനുമാണ് അനധികൃതമായി നിക്ഷേപകരില്‍ നിന്നും 24,000 കോടി രൂപ പിരിച്ചെടുത്തത്. ഈ കേസില്‍ 2 സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ രവിശങ്കര്‍ ദുബെ, അശോക് റോയ് ചൗധരി, വന്ദനാ റോയ് ചൗധരി, വന്ദനാ ഭാര്‍ഗവ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!