കശ്മീരില്‍ സൈനിക ക്യാമ്പില്‍ സഹപ്രവര്‍ത്തകന്‍ 5 സൈനികരെ വെടിവെച്ച് കൊന്ന് ജീവനൊടുക്കി

kashmir_rel_2003ശ്രീനഗര്‍ : കശ്മീരില്‍ സൈനിക ക്യാമ്പില്‍ ഉണ്ടായ വെടിവെപ്പില്‍ സൈനികന്‍ സഹപ്രവര്‍ത്തകരായ 5 സൈനികരെ വെടിവെച്ച് കൊന്നു ജീവനൊടുക്കി. കശ്മീരിലെ മനസ്ബാല്‍ സൈനിക ക്യാമ്പിലാണ് സംഭവം നടന്നത്.

കൂട്ടക്കൊല നടത്തിയ ശേഷം സൈനികന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് സൈനിക ക്യാമ്പില്‍ വെടിവെപ്പ് ഉണ്ടായത്. സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. സൈനികര്‍ തമ്മിലുള്ള വഴക്കാണ് കൂട്ടകുരുക്കിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേ സമയം ക്യാമ്പിലെ വെടിവെപ്പിനെ കുറിച്ച് സൈനിക കേന്ദ്രങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ സൈനികതല അനേ്വഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top