നാവികസേന മേധാവി ഡികെ ജോഷി രാജി വെച്ചു

DK-Joshyദില്ലി : നാവിക സേനാ മേധാവി അഡ്മിറല്‍ ഡികെ ജോഷി രാജിവെച്ചു. 7 മാസത്തിനിടെ നാവികസേന കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി പ്രതിരോധ മന്ത്രാലയം രാജി സ്വീകരിച്ചത്. താല്‍ക്കാലിക നാവിക സേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍കെ ധുവാനാണ്.

ഇതാദ്യമായാണ് സുരക്ഷാ വീഴ്ചയുടെ പേരില്‍ സേനാ മോധാവി രാജി വെക്കുന്നത്. 2012 ആഗ്സ്റ്റ് 31 നായിരുന്നു അഡ്മിറല്‍ ഡികെ ജോഷി നാവികസേനാ മേധാവിയായത്. സര്‍വ്വീസില്‍ ഇനിയും ഒരു വര്‍ഷത്തിലധികം കാലം അദ്ദേഹത്തിന് തുടരാനിരിക്കെയാണ് രാജി.

ഐഎന്‍എസ് സിന്ധുരത്‌നയില്‍ രാവിലെ തീപിടുത്തം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തലക്കറക്കം അനുഭവപ്പെട്ട കപ്പലിലുണ്ടായിരുന്ന നാല് നാവികരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മുംബൈ തീരത്തു വെച്ചാണ് അപകടം ഉണ്ടായത്. അറ്റകുറ്റപണികള്‍ക്ക് ശേഷം പ്രവര്‍ത്തനക്ഷമത പരിശോധിക്കാനായി മുംബൈ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെയെത്തിച്ചപ്പോളാണ് കപ്പലില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരീക്ഷണ ഘട്ടത്തില്‍ ആയതിനാല്‍ കപ്പലില്‍ ആയുധങ്ങളോ വെടി മരുന്നുകളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇത് പത്താം തവണയാണ് നാവിസേനയുടെ യുദ്ധകപ്പലുകള്‍ അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ വര്‍ഷം ഐഎന്‍എസ് സിന്ധുരക്ഷയില്‍ ഉണ്ടായ അപകടത്തില്‍ 18 സൈനികര്‍ മരിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top