Section

malabari-logo-mobile

കോഴിക്കോട് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : കോഴിക്കോട്:ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കണ്ടെത്തി അവയെമാത്രം നശിപ്പിക്കാന്‍ കഴിയുന്ന ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ഉ...

കോഴിക്കോട്:ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കണ്ടെത്തി അവയെമാത്രം നശിപ്പിക്കാന്‍ കഴിയുന്ന ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ഉപകരണങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ സൗകര്യങ്ങള്‍ വികസിപ്പിക്കും. കേന്ദ്ര സഹായത്തോടെ കോഴിക്കോടും എറണാകുളത്തും ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങുന്നതിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് കോടി രൂപ ചിലവഴിച്ചാണ് ക്യാന്‍സര്‍ കോശങ്ങളെ കൃത്യമായി കണ്ടെത്തി നശിപ്പിക്കാനാകുന്ന ഉപകരണം സ്ഥാപിച്ചത്. ഉദരക്യാന്‍സറുകള്‍ കണ്ടെത്താനുതകുന്ന പരിശോധനാ ഉപകരണമായ എന്‍ഡോസോണോഗ്രാം, 16 സ്ലൈഡ് സി.ടി.സ്‌കാനറുകള്‍, അതിഥി മന്ദിരം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എന്‍ഡോസോണോഗ്രാമിന് ഒരു കോടി 25 ലക്ഷം രൂപയും സി.ടി. സ്‌കാനറുകള്‍ക്ക് മൂന്നരക്കോടി രൂപയും ചിലവഴിച്ചു. 69 ലക്ഷം രൂപ ചിലവഴിച്ചാണ് അതിഥി മന്ദിരം നിര്‍മ്മിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ.മുനീര്‍, എം.കെ.രാഘവന്‍ എം.പി., എം.എല്‍.എ.മാരായ എ.പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ എ.കെ.പ്രേമജം, ജില്ലാ കളക്ടര്‍ സി.എ.ലത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!