കാലിക്കറ്റ് സർവകലാശാല വാർത്തകൾ; അഖിലേന്ത്യാ വാട്ടർപോളോ: കാലിക്കറ്റിനെ ഗോകുൽ നയിക്കും

അഖിലേന്ത്യാ വാട്ടർപോളോ: കാലിക്കറ്റിനെ ഗോകുൽ നയിക്കും

അഖിലേന്ത്യാ അന്തർസർവകലാശാലാ പുരുഷ വാട്ടർപോളോ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് ടീമിനെ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ എസ്.ജെ. ഗോകുൽ നയിക്കും. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റാണ് ഏപ്രിൽ 25 മുതൽ 27 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. കാലിക്കറ്റ് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിലാണ് മത്സരങ്ങൾ. ടീമംഗങ്ങൾ – എസ്. കൃഷ്ണദേവ്, വി.എസ്. ആകാശ്, ടി. തൗഫീഖ്, എസ്.ഡി.  ദീപക് (ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), എച്ച്. ഷാൻ, എച്ച്. ഷൈൻദാസ്, ഡി. ഡിജിൽ, എം. നന്ദഗോപാൽ, ആർ. മണികണ്ഠൻ, എസ്. ശരൺ (ഗവ. കോളേജ് ചിറ്റൂർ), ബി. അരുൺ, ബി. സോനു (സെന്റ് തോമസ് കോളേജ് തൃശ്ശൂർ) പരിശീലകൻ – ജെ.സി. മധുകുമാർ (കാലിക്കറ്റ് സർവകലാശാലാ), മാനേജർ – പി. ജഗന്നാഥൻ (ഗവ. കോളേജ് ചിറ്റൂർ) എന്നിവരണ്ടങ്ങുന്നതാണ് ടീം. ചാമ്പ്യൻഷിപ്പ് ഏപ്രിൽ 25-ന് വൈകിട്ട് 5 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാണികൾക്ക് ഇരുന്നുകൊണ്ട് മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ മെയ് 08-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2023 പ്രവേശനം മുതൽ), നാലാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 07 വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.സി.എ. (2022, 2023, 2024, 2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിറ്റ്യൂഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) ജൂൺ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top