ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

27 pgi-4വള്ളിക്കുന്ന് : പാമ്പ്കടിയേറ്റ ആളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ സിഎസ്‌ഐ ആശുപത്രിയില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സും എതിരെ വന്ന മിനിലോറിയുമായാണ് കൊടക്കാട് ആലിന്‍ചുവട്ടില്‍ വെച്ച് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ തിരൂര്‍ സ്വദേശി സുനില്‍ (26), മിനിലോറി ഡ്രൈവര്‍ ബഷീര്‍, പാമ്പ് കടിയേറ്റ ഹംസ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top