കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍
വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബി.കോം. പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 4-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മുഴുവന്‍ മാര്‍ക്ക്ലിസ്റ്റുകളുടെ കോപ്പിയും ഫീസ് ചലാന്‍ റസീപ്റ്റും സഹിതം അപേക്ഷയുടെ കോപ്പി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി എക്സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല – 673 635 എന്ന വിലാസത്തില്‍ […]








