പി.എസ്.സി പ്രാഥമിക പരീക്ഷയുടെ അപേക്ഷയില്‍ മാറ്റം വരുത്താം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ട ജില്ല എന്നിവയില്‍ മാറ്റം വരുത്താന്‍ അതത് ജില്ലയിലെ പി.എസ്.സി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളുടെ യൂസര്‍ ഐഡി, മൊബൈല്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍, മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡിസംബര്‍ 21 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ഡിസംബര്‍ 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കില്ല.

Share news
error: Content is protected !!
Scroll to Top