ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരൂര്‍ : തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്), ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്(ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 29(ചൊവ്വ) ന് രാവിലെ 10 ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സ്വന്തം കൈപ്പടയില്‍ എഴുതിയ അപേക്ഷയും സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2422234 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Share news
error: Content is protected !!
Scroll to Top