ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് നഗരസഭാ ആസ്ഥാനത്ത് വോട്ടെണ്ണല്‍ ദിവസം ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ . വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ എത്തിയവര്‍ ലഹളയ്ക്ക് കാരണമാകും വിധം തെറ്റായി പ്രവര്‍ത്തിച്ചെന്നാണ് കേസ്.

 

Share news
error: Content is protected !!
Scroll to Top