സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ(37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവിലാരുന്നു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് അല്പം മുമ്പാണ് കൊച്ചിയിലെത്തിച്ചത് . അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

മലയാളത്തിലെ ആദ്യ ഒടിടി റിലീസായ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ്. ആദ്യ ചിത്രം ‘കരി’ നിരൂപകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയാണ്.

 

Share news
error: Content is protected !!
Scroll to Top