Section

malabari-logo-mobile

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി

HIGHLIGHTS : കാസര്‍ഗോഡ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ സ്വദേശി ഔഫ് അബ്ദുള്‍ റഫ്മാന്‍ ആണ് കൊല്ലപ്പെട്ടത്. 27 വയസ്സായിര...

കാസര്‍ഗോഡ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ സ്വദേശി ഔഫ് അബ്ദുള്‍ റഫ്മാന്‍ ആണ് കൊല്ലപ്പെട്ടത്. 27 വയസ്സായിരുന്നു . ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം നടന്നത് . കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപേയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രദേശത്ത് മുസ്ലിം ലീഗ്- സിപിഐഎം സംഘര്‍ഷം നിലനിന്നിരുന്നു . സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിനും പരിക്കേറ്റു . ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം ആരോപിച്ചു.

sameeksha-malabarinews

ഔഫിന്റെ സുഹത്തിന്റെ മൊഴിയില്‍ ഇര്‍ഷാദിനെതിരെയും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു . ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വനം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!