Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി 2 പേര്‍ പിടിയില്‍

HIGHLIGHTS : കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തില്‍ പ്പെട്ട ബ്രൗണ്‍ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളായ 2 പേര്‍ കൊണ്...

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തില്‍ പ്പെട്ട ബ്രൗണ്‍ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളായ 2 പേര്‍ കൊണ്ടോട്ടി തുറക്കലില്‍
വച്ച് പിടിയിലായി. കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും ചേര്‍ന്നാണ് പിടികൂടിയത്.

തേഞ്ഞിപ്പലം ദേവദിയാല്‍ കോളനി കൊയപ്പക്കളത്തില്‍ ഫിറോസ് (38), തേഞ്ഞിപ്പാലം നീരോല്‍പാലം തലപ്പത്തൂര്‍ നാസില്‍ ( 38) എന്നിവരാണ് വാഹന സഹിതം പിടിയിലായത്. ചില്ലറ മാര്‍ക്കറ്റില്‍ 1 ലക്ഷം രൂപയോളം വിലവരുന്ന 50 ഓളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത് . പിടിയിലായ ഫിറോസിനെ 2 വര്‍ഷം മുന്‍പ് തേഞ്ഞിപ്പലം സ്റ്റേഷനില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സുകളും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടി , തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അവരെയും നിരീക്ഷിച്ചു വരികയാണ്.

sameeksha-malabarinews

മലപ്പുറം ജില്ലാ പോലീസ് മേധാവി യു . അബ്ദുള്‍ കരീം ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്., മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ .എം ബിജു , എസ് .ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട് , ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്  സ്റ്റേഷനിലെ എഎസ്‌ഐ മോഹന്‍ ദാസ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്. ഇവരുടെ അറസ്റ്റും മറ്റു നടപടികളും കൊണ്ടോട്ടി തഹസില്‍ദാര്‍ ചന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!