വനിതാ പോളിടെക്നിക്കില്‍ താല്‍ക്കാലിക നിയമനം
കൈമനത്തുള്ള സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്/കൊമേഴ്സ്യല്‍ പ്രാക്റ്റീസ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി. ആന്‍ഡ് ബി സി എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ കൊമേഴ്സ്/കൊമേഴ്സ്യല്‍ പ്രാക്റ്റീസിന് എം.കോം ഫസ്റ്റ് ക്ലാസ് ബിരുദം (റെഗുലര്‍)/എം.കോം ഫസ്റ്റ് ക്ലാസ് (റെഗുലര്‍) ബിരുദവും കൊമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമയും, ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി ആന്‍ഡ് ബി സി യ്ക്ക് ബി.കോം ഫസ്റ്റ് ക്ലാസ് (റെഗുലര്‍) ബിരുദവും കൊമേര്‍ഷ്യല്‍ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി 28ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.gwptctvpm.org.
മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക നിയമനം
കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0471-2417112.




