കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വെച്ച് യുവനടി അപമാനിക്കപ്പെട്ട സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. പോലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കും. നടി തയ്യാറാണെങ്കില്‍ ഇന്ന് തന്നെ പോലീസ് അവരുടെ മൊഴി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവം അപലപനീയമാണെന്നും ഇക്കാര്യത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു വെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനന്‍ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് നാളെ നടിയില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കും.
കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഇന്നലെ നടിക്ക് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതികരിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി. രണ്ട് യുവാക്കള്‍ തന്നെ പിന്‍തുടര്‍ന്ന് ശരീരഭാഗത്ത് സ്പര്‍ശിച്ചതായും സഹോദരിഇക്കാര്യംകണ്ടെന്നും യുവാക്കള്‍ വീണ്ടും പിന്‍ തുടര്‍ന്നെന്നും മാതാവ് വന്നപ്പോഴാണ് യുവാക്കള്‍ പോയതെന്നും കുറിപ്പില്‍ പറയുന്നു.




