ക്യാമ്പസ്

കെ-ടെറ്റ് പുതുക്കിയ പരീക്ഷാതീയതി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ഈ മാസം 28നും 29നും നടത്താനിരുന്ന കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ജനുവരി 9 ,10 തീയതികളിലേക്കാണ് മാറ്റിയത് . ഹാള്‍ടിക്കറ്റ് ജനുവരി 1 മുതല്‍ പരീക്ഷാഭവന്‍ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. കാറ്റഗറി 1 -ന് ജനുവരി 9 ന് രാവിലെ പത്തു മുതല്‍ 12.30 വരെയും കാറ്റഗറി 2 -ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.30 വരെയും നടക്കും. കാറ്റഗറി […]

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് എസ്.സി., എസ്.ടി. സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പില്‍ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. നേരത്തേ അപേക്ഷിച്ച ക്യാപ് ഐ.ഡി. ഉള്ളവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമായ എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 17-ന് പകല്‍ 12 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0494 2407340, 341 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഹാള്‍ടിക്കറ്റ് വിതരണം കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍

ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വരെ അപേക്ഷിക്കാം. ഫെബ്രുവരിയില്‍ ക്ലാസ് ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം,ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

സി.സി.എസ്.ഐ.ടി.കളില്‍ സ്പോട്ട് അഡ്മിഷന്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലേതുള്‍പ്പെടെ വിവിധ സി.സി.എസ്.ഐ.ടി.കളിലെ എം.സി.എ., എം.എസ്.സി. കോഴ്സുകളില്‍ നിലവിലുള്ള ഓപ്പണ്‍, റിസര്‍വേഷന്‍ ഒഴിവുകളിലേക്ക് ഡിസംബര്‍ 17, 18 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ അതാത് സെന്ററുകളില്‍ നടത്തുന്നു. സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം പകല്‍ 10 മണിക്കും ഒരു മണിക്കുമിടയില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കും പ്രൈവറ്റ് രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഫ്സല്‍ ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്സ്, സംസ്‌കൃതം, സോഷ്യോളജി, ബി.ബി.എ., ബി.കോം., ബി.എസ്.സി. മാത്സ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്സ്, സംസ്‌കൃതം, സോഷ്യോളജി, എം.കോം., എം.എസ്.സി. മാത്സ്, എന്നീ പി.ജി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ബിഎഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബിഎഡ് (സ്പെഷ്യല്‍ എഡ്യുക്കേഷന്‍) ഹിയറിങ്ങ് ഇംപയര്‍മെന്റ് 2015 സിലബസ് 2017 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും. പരീക്ഷ കാലിക്കറ്റ് സര്‍വകലാശാല (സിയുസിഎസ്എസ്) എംകോം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍ അപക്ഷകള്‍ 23നകം സമര്‍പ്പിക്കാം. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന്‍ ഫിസിക്സ് റഗുലര്‍/സപ്ലിമെന്ററി ജൂലൈ 2020 പരീക്ഷ ഡിസംബര്‍ 11 മുതല്‍

സാമ്പത്തിക സംവരണം: സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS ) വിഭാഗത്തിൽ പരിഗണിക്കുന്നതിന് അർഹരായവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  ബന്ധപ്പെട്ട അധികാരികളിൽ  നിന്ന് വാങ്ങി രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കി കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്ക് കോവിഡ് കാലത്ത് എല്ലാ ജില്ലകളിലും ഉണ്ടായിരുന്ന അഡീഷണല്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി. കോവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതും, അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റി ഈ തീരുമാനമെടുത്തത്. പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി, ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷകള്‍ക്ക് മാത്രമേ ഇനി മുതല്‍ അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകൂ. എല്‍.എല്‍.എം. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വകുപ്പില്‍

പരപ്പനങ്ങാടി സ്വദേശിനി യു.വി ശാലിനി രാജിന് അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്

പരപ്പനങ്ങാടി : അമേരിക്കയിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാന്‍സര്‍ കോശങ്ങളുടെ ത്രിമാന ഘടനയെ കുറിച്ചുള്ള ഗവേഷണത്തില്‍ (Engineering tunable 3D platforms to mimic the tumor microenvironment) പരപ്പനങ്ങാടി സ്വദേശിനി യു.വി ശാലിനി രാജിന് പിഎച്ച്. ഡി ലഭിച്ചു . ഹൈദരാബാദിലെ ഐ.ഐ.ടി യില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദവും അയോവ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും (എം.എസ് ) നേടിയിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ച ജോയിന്റ് രജിസ്ട്രാര്‍ യു.വി.രാജഗോപാലന്റെയും

error: Content is protected !!
Scroll to Top