കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് എസ്.സി., എസ്.ടി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പില്‍ ഒന്നാം വര്‍ഷ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രവേശനത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. നേരത്തേ അപേക്ഷിച്ച ക്യാപ് ഐ.ഡി. ഉള്ളവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമായ എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 17-ന് പകല്‍ 12 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0494 2407340, 341 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഹാള്‍ടിക്കറ്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 30-ന് ആരംഭിക്കുന്ന അദിബ്-ഇ-ഫാസില്‍ ഫൈനല്‍ റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നു വിതരണം ചെയ്യുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.

എം.എ. ഹിന്ദി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വ്വകലാശാല ഹിന്ദി വിഭാഗത്തില്‍ എം.എ ഹിന്ദി ലിറ്ററേച്ചറില്‍ ഒ.ബി.സി ക്രിസ്റ്റ്യന്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവും എം.എ ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സലേഷന്‍ കോഴ്സിന് എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരൊഴിവും ഉണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളവരും മേല്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരുമായ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 18.12.2020 ന് രാവിലെ 10.30ന് ഹിന്ദി വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട രജിസ്ട്രഷന്‍ ചെയ്യാത്തവരേയും പരിഗണിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ : 0494 2407392, 7252, 9447006200

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വ്വകലാശാല സി.യു.സി.എസ്.എസ്. എം.എസ്.സി. മാത്തമറ്റിക്സ് 2, 4 സെമസ്റ്റര്‍ ഏപ്രില്‍ 2018, മൂന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, എം.എസ്.സി. കെമിസ്ട്രി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 

 

 

 

Share news
error: Content is protected !!
Scroll to Top