സെറ്റ് പരീക്ഷ ജനുവരി 10ന് ;അഡ്മിറ്റ് കാര്‍ഡ് 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം : സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) ഫെബ്രുവരി പരീക്ഷ ജനുവരി 10ന് 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഈ മാസം 21 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തപാല്‍ മാര്‍ഗ്ഗം ലഭിക്കില്ല.

പരീക്ഷയെഴുതാന്‍ ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും വേണം . ഇവ ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കില്ല.

Share news
error: Content is protected !!
Scroll to Top