Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശിനി യു.വി ശാലിനി രാജിന് അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്

HIGHLIGHTS : പരപ്പനങ്ങാടി : അമേരിക്കയിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാന്‍സര്‍ കോശങ്ങളുടെ ത്രിമാന ഘടനയെ കുറിച്ചുള്ള ഗവേഷണത്തില്‍ (Engineering t...

പരപ്പനങ്ങാടി : അമേരിക്കയിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാന്‍സര്‍ കോശങ്ങളുടെ ത്രിമാന ഘടനയെ കുറിച്ചുള്ള ഗവേഷണത്തില്‍ (Engineering tunable 3D platforms to mimic the tumor microenvironment) പരപ്പനങ്ങാടി സ്വദേശിനി യു.വി ശാലിനി രാജിന് പിഎച്ച്. ഡി ലഭിച്ചു .
ഹൈദരാബാദിലെ ഐ.ഐ.ടി യില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദവും അയോവ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും (എം.എസ് ) നേടിയിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ച ജോയിന്റ് രജിസ്ട്രാര്‍ യു.വി.രാജഗോപാലന്റെയും താനൂര്‍ ടൗണ്‍ ജി.എം യു .പി സ്‌കൂള്‍ അധ്യാപിക പി പ്രസന്ന യുടെയും മകളാണ് .ഭര്‍ത്താവ് പി. ഗൗതം,(ഗൂഗിള്‍, സാന്‍ ഫ്രാന്‍സിസ്‌കോ ,യുഎസ്എ )

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!