Section

malabari-logo-mobile

സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍;റിലയന്‍സിനെയും ബിജെപിയെയും ബഹിഷ്‌കരിക്കും

HIGHLIGHTS : ന്യൂഡല്‍ഹി : കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍ . രാജ്യത്തെ മുഴുവന്‍ കര്‍ഷകരോടും ...

ന്യൂഡല്‍ഹി : കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍ . രാജ്യത്തെ മുഴുവന്‍ കര്‍ഷകരോടും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്ത കര്‍ഷകര്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്നും അറിയിച്ചു.കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി തള്ളിയിരുന്നു

ജിയോ സിം അടക്കമുള്ള റിലയന്‍സ് കമ്പനിയുടെ സേവനങ്ങള്‍ ബഹിഷ്‌കരിക്കും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കുകയും ദേശീയപാതകളിലെ ടോള്‍ പിരിവ് തടയുകയും ചെയ്യും.ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടിയിട്ടുണ്ട്.

sameeksha-malabarinews

രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ ദേശീയ നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തി നിവേദനം സമര്‍പ്പിച്ചു.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കുന്നു എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.നിങ്ങള്‍ ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും ഉണരാന്‍ കഴിയില്ലെന്നാണ് തനിക്ക് കര്‍ഷകരോട് പറയാനുള്ളതെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!