Section

malabari-logo-mobile

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

HIGHLIGHTS : The price of cooking gas cylinder has been reduced

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ കമ്പനികള്‍ കുറവ് പ്രഖ്യാപിച്ചു. 19 രൂപ കുറിച്ചുള്ള പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ന്യൂഡല്‍ഹിയില്‍ ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു. അതേസമയം ചെന്നൈയില്‍ 1,911 രൂപയും കൊല്‍ക്കത്തയില്‍ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികള്‍ ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാര്‍ച്ചില്‍ 25.50 രൂപയും ഫെബ്രുവരിയില്‍ 14 രൂപയും വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!