Section

malabari-logo-mobile

നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

HIGHLIGHTS : Nanthanar Sahitya Puraskar to Subhash Otumpuram

അങ്ങാടിപ്പുറം: വള്ളുവനാടന്‍ സാംസ്‌കാരിക വേദി അങ്ങാടിപ്പുറം സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നല്‍കുന്ന നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്. ‘കടപ്പുറത്തെ കാവോതി’ എന്ന ബാലസാഹിത്യ കൃതിക്കാണ് പുരസ്‌കാരം. നന്തനാരുടെ സ്മരണാര്‍ഥം തുടക്കക്കാരായ എഴുത്തുകാര്‍ക്കായി 2016മുതലാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശിയാണ് സുഭാഷ് ഒട്ടുംപുറം. ഡോ. പി ഗീത, ഡോ. എന്‍ പി വിജയകൃഷ്ണന്‍, പി എസ് വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

കടപ്പുറത്തെ പെണ്‍കുട്ടിയുടെ ജീവിതം പുതിയ കാലത്തോട് കൂട്ടിയിണക്കി അവധാനതയോടെ അവതരിപ്പിക്കുന്നതില്‍ സാഹിത്യകാരന്‍ വിജയിച്ചതായി ജൂറി വിലയിരുത്തി.

sameeksha-malabarinews

മെയ് 12ന് വൈകിട്ട് നാലിന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന നന്തനാര്‍ അനുസ്മരണ സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!