മൂന്നാര്‍ പുഷ്പമേള ഇന്നുമുതല്‍

മൂന്നാര്‍: മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്നുമുതല്‍ പുഷ്പമേള. ദേവികുളം റോഡില്‍ ഡിടിപിസിയുടെ കീഴിലുള്ള പാര്‍ക്കിലാണ് മേള തുടങ്ങുന്നത്. നൂറിലധികം വിദേശയിനം ചെടികള്‍ ഉള്‍പ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാര്‍ക്കിലുള്ളത്.

രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറുമുതല്‍ ഡിജെ, ഗാനമേള, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ ഉണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top