പാലക്കാട്ട് ഓറഞ്ച് അലര്‍ട്ട് ; 4 ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: പാലക്കാട്ട് ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ വ്യാഴംവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നു. പാലക്കാട്ട് 41 ഡിഗ്രിവരെയും തൃശൂരില്‍ 40 ഡിഗ്രിവരെയും കോഴിക്കോട്ട് 39 ഡിഗ്രിവരെയും ആലപ്പുഴയില്‍ 38 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത.

അതേസമയം, ശനിവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴ ലഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top