Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 1...

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കും പ്രൈവറ്റ് രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഫ്സല്‍ ഉലമ, അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്സ്, സംസ്‌കൃതം, സോഷ്യോളജി, ബി.ബി.എ., ബി.കോം., ബി.എസ്.സി. മാത്സ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കും അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്സ്, സംസ്‌കൃതം, സോഷ്യോളജി, എം.കോം., എം.എസ്.സി. മാത്സ്, എന്നീ പി.ജി. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ഡിസംബര്‍ 17 മുതല്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 1500 രൂപയാണ് അപേക്ഷാ ഫീസ്. 100 രൂപ ഫൈനോടു കൂടി ജനുവരി 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ജനുവരി 17-ന് മുമ്പ് ലഭിക്കണം. അപേക്ഷകര്‍ വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മാത്രം അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് 0494 2400288, 2407356, Website : www.uoc.ac.in

sameeksha-malabarinews

ഹിന്ദി പാര്‍ട്ട് ടൈം കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ്യല്‍ ആന്റ് സ്പോക്കണ്‍ ഹിന്ദി, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ എന്നീ പാര്‍ട്ട് ടൈം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 115 രൂപയുടെ ഇ-ചലാന്‍ രശീതി, യോഗ്യത തെളിയിക്കാനാവശ്യമായ രേഖകള്‍ എന്നിവ സഹിതം, ദി. ഹെഡ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിന്ദി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് – 673635 എന്ന വിലാസത്തില്‍ ഡിസംബര്‍ 16-ന് വൈകീട്ട് 5 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 0494 2407252, 2407016, www.cuonline.ac.in

എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സിന് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പില്‍ എം.എസ്.സി. റേഡിയേഷന്‍ ഫിസിക്സ് സ്വാശ്രയ കോഴ്സിന് ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവരില്‍ ഇന്റക്സ് മാര്‍ക്ക് 795 മുതല്‍ 831 വരെയുള്ള ഇ.ഡബ്ല്യു.എസ്., ഇ.ടി.ബി. വിഭാഗത്തിലുള്ളവരും ഈ കോഴ്സിന് രജിസ്റ്റര്‍ ചെയ്ത എസ്.സി. വിഭാഗത്തിലുള്ളവരും ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി ഡിസംബര്‍ 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

എം.എസ്.സി. ഫുഡ്സയന്‍സ് ആന്റ് ടെക്കനോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫീ കോളേജ്, വാഴയൂര്‍ എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.എസി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 15-ന് പ്രവേശനം നടത്തുന്നു. ബി.എസ്.സി. ഫുഡ് സയന്‍സ് ഡിഗ്രിക്കാര്‍ റാങ്ക് 86 മുതല്‍ 100 വരെയുള്ളവര്‍ 15-ന് ഉച്ചക്ക് 2 മണിക്കും മറ്റു ബി.എസ്.സി. ഡിഗ്രിക്കാര്‍ റാങ്ക് 401 മുതല്‍ 495 വരെയുള്ളവര്‍ രാവിലെ 10-നും 496 മുതല്‍ 599 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും ഹാജരാകണം. സ്പോര്‍ട്സ്, എസ്.സി., എസ്.ടി., ഭിന്നശേഷി. ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ് ക്വാട്ടയിലുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലേക്ക് അന്ന് 2 മണിക്ക് പ്രവേശനം നല്‍കും. വിവരങ്ങള്‍ക്ക് 0494 2407345

ബി.വോക് പരീക്ഷയുടെ ഓണ്‍ലൈന്‍ ലിങ്ക്

ഒന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്റ്റോമെട്രി നവംബര്‍ 2018 (2018 പ്രവേശനം) നവംബര്‍ 2019 (2019 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ടെക്നോളജി, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ഫിഷ് പ്രോസസിംഗ്, ഫുഡ് സയന്‍സ്, അഗ്രികള്‍ച്ചര്‍, ഒപ്റ്റോമെട്രി, റീട്ടയില്‍ മാനേജ്മെന്റ് റഗുലര്‍ പരീക്ഷ ഏപ്രില്‍ 2019 (2018 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.വോക്. റീട്ടയില്‍ മാനേജ്മെന്റ്, ഒപ്റ്റോമെട്രി ഏപ്രില്‍ 2020 (2019 പ്രവേശനം) പരീക്ഷകള്‍ക്ക് 17 വരെ പിഴയില്ലാതെയും 19 വരെ 170 രൂപ പിഴയോടെയും ഫീസടച്ച് 22 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി സപ്തംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും 2018 പ്രവേശനം റഗുലര്‍ ആന്റ് ഈവനിംഗ് 2017 പ്രവേശനം സപ്ലിമെന്ററി, 2016 പ്രവേശനം സപ്ലിമെന്ററി, 2015 പ്രവേശനം റഗുലര്‍ ആന്റ് ഈവനിംഗ് സപ്ലിമെന്ററി പരീക്ഷകളുടേയും എസ്.ഡി.ഇ. ഒന്ന് രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ബി.ഇ. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!