Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ 102 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തൻപീടികക്ക് പടിഞ്ഞാറ് വശം പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി. ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തൻപീടികക്ക് പടിഞ്ഞാറ് വശം പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി തുടിശ്ശേരി റിജുവാണ് (32 ) തിരുരങ്ങാടി എക്‌സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ നാളെ വൈകുന്നേരം മുതൽ രണ്ടു ദിവസം ബാറുകളും ബീവറേജസ് ഷോപ്പുകളും അവധിയാകും എന്നത് മുൻകൂട്ടി കണ്ടാണ് ഇത്രയധികം മദ്യം വില്പനക്കായ് വാങ്ങി സൂക്ഷിച്ചത് എന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. മലപ്പുറം എക്‌സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെതുടർന്നാണ് റെയ്‌ഡ്‌ നടന്നത്.

sameeksha-malabarinews

പ്രിവെന്റീവ് ഓഫീസർ  ബിജുവിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജിത്ത്, ദിലീപ്കുമാർ, മുഹമ്മദ്‌ സാഹിൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് ഈ മദ്യവേട്ട നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!