കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ബിഎഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബിഎഡ് (സ്പെഷ്യല്‍ എഡ്യുക്കേഷന്‍) ഹിയറിങ്ങ് ഇംപയര്‍മെന്റ് 2015 സിലബസ് 2017 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല (സിയുസിഎസ്എസ്) എംകോം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍ അപക്ഷകള്‍ 23നകം സമര്‍പ്പിക്കാം.

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന്‍ ഫിസിക്സ് റഗുലര്‍/സപ്ലിമെന്ററി ജൂലൈ 2020 പരീക്ഷ ഡിസംബര്‍ 11 മുതല്‍ നടക്കും.

കാലിക്കറ്റ് സര്‍വകലാശാല റീഹാബിലിറ്റേഷന്‍ സൈക്കോളജി പിജിഡിപ്ലോമ ഏപ്രില്‍ 2020 പരീക്ഷ (2019 അഡ്മിഷന്‍) ഡിസംബര്‍ 15 മുതല്‍ നടക്കും.

റീവാലുവേഷന്‍ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംഎസ്സി സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ റീവാലുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസുകള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം അപേക്ഷിക്കണം.

പിജി മൂന്നാം അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാല 202021 വര്‍ഷത്തെ പിജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് എടുത്ത് 17ന് മൂന്ന് മണിക്കുള്ളില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കണം. മാന്റേറ്ററി ഫീസടച്ചാല്‍ മാത്രമേ അഡ്മിറ്റ്വ കാര്‍ഡ് ലഭിക്കൂ. വിവരങ്ങള്‍ക്ക് അതത് കോളേജുകളുമായി ബന്ധപ്പെടണം.

 

 

Share news
error: Content is protected !!
Scroll to Top