പി.ജി. ഇംഗ്ലീഷ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കും 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഇംഗ്ലീഷ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച, ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ ജനുവരി 6-ന് നടക്കും. താല്‍പര്യമുള്ളവര്‍ സര്‍വകലാശാല വെബ്സൈറ്റ് വഴി 27-ന് മുമ്പായി കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതാണ്. 22 വരെ ലേറ്റ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച എല്ലാവര്‍ക്കും ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. കോവിഡ് സാഹചര്യം അനുസരിച്ച് പ്രവേശന പരീക്ഷയുടെ തീയതിയില്‍ മാറ്റം വന്നേക്കാം. പരീക്ഷാ കേന്ദ്രം, സമയം എന്നിവ പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് 0494 2407016.
ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2020 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് പ്രവേശനത്തിനുള്ള മാര്‍ക്ക് വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്ത മാര്‍ക്ക് വിവരങ്ങള്‍ പരിശോധിച്ച് പരാതികളുണ്ടെങ്കില്‍ 28-ന് വൈകീട്ട് 5 മണിക്ക് മുമ്പായി 9633328506, 9847918791 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. അവസാന തീയതിക്കു മുമ്പായി മാര്‍ക്ക് വിവരങ്ങള്‍ ചേര്‍ക്കാത്തതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ 28-ന് 5 മണിക്കു മുമ്പായി മാര്‍ക്ക് ലിസ്റ്റ്, ഉയര്‍ന്ന സ്പോര്‍ട്സ് അച്ചീവ്മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് ക്യാപ്പ് ഐ.ഡി., പേര്, കോഴ്സ് സഹിതം phyednentranceuos@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2012-13 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്സ് സപ്തംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, നവംബര്‍ 2019 പരീക്ഷകളുടേയും അവസാന വര്‍ഷ എം.എ. ഹിന്ദി ഏപ്രില്‍ 2018 സ്പേഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.ടി.ടി.എം., ബി.എ. അഫ്സല്‍ ഉലമ നവംബര്‍ 2019 പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മലയാളം കോര്‍, കോംപ്ലിമെന്ററി കോഴ്സുകള്‍ക്ക് അഫിലിയേറ്റഡ് കോളേജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും പ്രൈവറ്റ് രജിസ്ട്രേഷനിലൂടേയും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2019 റഗുലര്‍ പരീക്ഷയും സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 3-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല അറബിക് കോര്‍, കോമണ്‍ കോഴ്സുകള്‍ക്കും അഫ്സല്‍ ഉലമ കോമണ്‍ കോഴ്സിനും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും പ്രൈവറ്റ് രജിസ്ട്രേഷനിലൂടേയും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ, ഒക്ടോബര്‍ 30-നും നവംബര്‍ 2-നും നടത്താന്‍ നിശ്ചയിച്ച മൂന്നാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കും.
കാലിക്കറ്റ് സര്‍വകലാശാല 2018 സ്‌കീം 2014-2017 പ്രവേശനവും 2018 മുതലുള്ള പ്രവേശനവും ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 5 മുതല്‍ ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല ജനുവരി 7-ന് നടത്താന്‍ നിശ്ചയിച്ച 2017 സിലബസ് 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ് 2016 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ് 2015 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ജൂണ്‍ 2019 സപ്ലിമെന്ററി പരീക്ഷയും ജനുവരി 12-ന് നടക്കും.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാം സെമസ്റ്റര്‍ ബി.കോം. ഓണേഴ്സ്, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.കോം. വൊക്കേഷണല്‍, ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. രണ്ടാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍, ഏപ്രില്‍ 2020 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 21-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2019 സ്‌കീം 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. 1, 2 സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍/മെയ് 2020 പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 4 വരേയും 170 രൂപ പിഴയോടു കൂടി 7 വരേയും ഫീസടച്ച് 11 വരെ രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ അഫ്സല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.



