മലപ്പുറം ജില്ലയില്‍ ജില്ലയില്‍ 500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 570 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 467 പേര്‍ക്ക് വൈറസ്ബാധ
28 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,230 പേര്‍
73,918 പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം ജില്ലയില്‍ ഇന്ന് 500 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 467 പേര്‍ക്കും 28 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 570 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 81,419 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.

ജില്ലയിലിപ്പോള്‍ 73,918 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,230 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 559 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 184 പേരും 170 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 449 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

രോഗവ്യാപന സാധ്യത തിരിച്ചറിയണം

കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് എല്ലാവരും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഹ്വാനം ചെയ്തു. രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കരുത്. കോവിഡ് സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 23) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് 12
ആലിപ്പറമ്പ് 01
അമരമ്പലം 03
ആനക്കയം 08
അങ്ങാടിപ്പുറം 09
അരീക്കോട് 19
ചാലിയാര്‍ 02
ചീക്കോട് 04
ചേലേമ്പ്ര 04
ചെറിയമുണ്ടം 01
ചെറുകാവ് 04
ചോക്കാട് 12
ചുങ്കത്തറ 04
എടക്കര 06
എടപ്പറ്റ 01
എടപ്പാള്‍ 02
എടരിക്കോട് – 02
എടവണ്ണ 17
എടയൂര്‍ 09
ഏലംകുളം 01
ഇരിമ്പിളിയം 03
കാളികാവ് 12
കല്‍പകഞ്ചേരി 02
കണ്ണമംഗലം 07
കരുളായി 01
കരുവാരക്കുണ്ട് 12
കാവനൂര്‍ 03
കീഴാറ്റൂര്‍ 06
കീഴുപറമ്പ് 01
കോഡൂര്‍ 02
കൊണ്ടോട്ടി 18
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 10
കുറുവ 01
കുറ്റിപ്പുറം 09
കുഴിമണ്ണ 01
മക്കരപ്പറമ്പ 02
മലപ്പുറം 24
മമ്പാട് 06
മംഗലം 02
മഞ്ചേരി 17
മങ്കട 03
മാറാക്കര 04
മേലാറ്റൂര്‍ 09
മൂന്നിയൂര്‍ 04
മൂര്‍ക്കനാട് 04
മൂത്തേടം 04
മൊറയൂര്‍ 04
മുതുവല്ലൂര്‍ 01
നന്നമ്പ്ര 04
നന്നംമുക്ക് 02
നിലമ്പൂര്‍ 05
നിറമരുതൂര്‍ 01
ഊരകം 01
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 01
പള്ളിക്കല്‍ 08
പാണ്ടിക്കാട് 05
പരപ്പനങ്ങാടി 06
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 11
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 04
പൊന്മള 01
പൊന്നാനി 03
പൂക്കോട്ടൂര്‍ 02
പോരൂര്‍ 02
പോത്തുകല്ല് 03
പുലാമന്തോള്‍ 01
പുളിക്കല്‍ 02
പുല്‍പ്പറ്റ 05
പുറത്തൂര്‍ 06
താനാളൂര്‍ 05
തവനൂര്‍ 02
താഴേക്കോട് 08
തേഞ്ഞിപ്പലം 05
തിരുനാവായ 02
തിരുവാലി 02
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 04
തുവ്വൂര്‍ 01
തിരൂര്‍ 04
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 11
വളവന്നൂര്‍ 05
വള്ളിക്കുന്ന് 07
വട്ടംകുളം 06
വാഴക്കാട് 04
വാഴയൂര്‍ 01
വഴിക്കടവ് 06
വെളിയങ്കോട് 06
വേങ്ങര 08
വെട്ടത്തൂര്‍ 06
വെട്ടം 03
വണ്ടൂര്‍ 13

 

Share news
error: Content is protected !!
Scroll to Top