ജൂനിയർ റസിഡന്റ് താൽക്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 24. വിശദവിവരങ്ങൾക്ക് www.gmckollam.edu.in.
സൈക്കോളജി അപ്രെന്റിസ് ഒഴിവ്
തിരുവനന്തപുരം തൈക്കാടി ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്ക് ഒരു സൈക്കോളജി അപ്രെന്റിസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 28ന് രാവിലെ 11ന് ഇന്റർവ്യൂവിന് കോളേജിൽ നേരിട്ടെത്തണം. ഫോൺ:0471-2323964. വെബ്‌സൈറ്റ്: www.gctetvm@gmail.com.
ക്ലർക്ക്-ടൈപ്പിസ്റ്റ് താൽക്കാലിക നിയമനം
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ (19000-43600 രൂപ ശമ്പളനിരക്ക്) ഒരു താൽക്കാലിക ഒഴിവുണ്ട്.
എസ്.എസ്.എൽ.സി/തത്തല്യ യോഗ്യത, ടൈപ്പ് റൈറ്റിംങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് (ലോവർ) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. (2002 ജനുവരിക്ക് മുൻപ് ടൈപ്പ്‌റൈറ്റിംങ് ഇംഗ്ലീഷ്(ലോവർ) പാസ്സായവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ്ങിന്റെ നിയമാനുസൃതമായ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. പ്രായം: ജനുവരി ഒന്നിന് 18നും 50നും മധ്യേ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.




