പരപ്പനങ്ങാടിയില്‍ മോഷണശ്രമത്തിനിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്ക് നേരത്തേ മോഷണം പോയത്

പരപ്പനങ്ങാടി കഴിഞ്ഞ ദിവസം പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ മോഷ്ടാവ് രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ച ബൈക്ക് മോഷ്ടിക്കപ്പെട്ടത്.

പരപ്പനങ്ങാടി പുത്തരിക്കലില്‍ താമസിക്കുന്ന തോട്ടത്തില്‍ മുഹമ്മദ് നസീഫിന്റെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ പള്‍സര്‍ ബൈക്കാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ചപ്പുര മാഹിപ്പടിക്ക് സമീപത്ത് ഇന്നലെ ഒരു വീട്ടിലേക്ക് മോഷണത്തിനാണെന്ന് സംശയിക്കുന്ന ഒരാള്‍ കയറാന്‍ ശ്രമിച്ചിരുന്നു. ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ വന്ന ബൈക്ക് ഇവിടെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട രീതിയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് നിയമനടപടികള്‍ക്ക് ശേഷം ഉടമക്ക് കൈമാറുകയായിരുന്നു.

മോഷ്ടാവിനെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. ഇതിനായി ഈ ഭാഗത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

 

Share news
error: Content is protected !!
Scroll to Top