അന്തര്‍ദേശീയം

ലോകത്ത് ഏറ്റവും കൂടുതല്‍ ടിക് ടോക്കികള്‍ ഇന്ത്യയില്‍

ടിക് ടോക്കിന്റെ ലോകവ്യാപക ഡൗണ്‍ലോഡിങ്ങിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യ ഏറ്റവും മുന്നില്‍. ആകെ 150 കോടി ഡൗണ്‍ലോഡിങ്ങ് നടന്നതില്‍ 46 കോടിയും ഇന്ത്യയിലാണ്. ആകെ ഉള്ളതിന്റെ 31 ശതമാനമാണ്. ജനസംഖ്യയില്‍ നമ്മളേക്കാള്‍ മുന്നിലുള്ള ചൈന നാലരക്കോടി ഡൗണ്‍ലോഡിങ്ങുമായി രണ്ടാം സ്ഥാനത്താണ്. മൂന്നര കോടി ഡൗണ്‍ലോഡിങ്ങ് നടന്ന അമേരിക്ക മൂന്നാം സ്ഥാനത്താണ് . ടിക് ടോക്കാകട്ടെ വന്‍കുതിപ്പാണ് 2019 വര്‍ഷത്തില്‍ നടത്തിയിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ 100 കോടി ഡൗണ്‍ലോഡിങ്ങ് ഉണ്ടായിരുന്ന ഇവര്‍ക്ക് 9 മാസംകൊണ്ട്

40 വര്‍ഷത്തിന് ശേഷം ഇറാനില്‍ സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം നേരിട്ട് കണ്ടു

ടെഹ്‌റാന്‍: ഗ്യാലറിയെ ഇളക്കി മറിച്ച് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇറാനില്‍ വനിതകള്‍ ഫുട്‌ബോല്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തി. 1979 നു ശേഷം ആദ്യമായാണ് പുതുഷന്‍മാരുടെ മത്സരം കാണായി സ്ത്രീകള്‍ തെഹറ സ്റ്റേഡിയത്തില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയ് രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവെന്ന നിലയില്‍ താന്‍ രാജിവെക്കുകയാണെന്നും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള

കുവൈത്തില്‍ വിമാനത്തിനടിയില്‍ പെട്ട് മലയാളി യുവാവ് മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കുവൈത്ത് എയര്‍വൈയ്‌സ് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനായണ് ഡ്യൂട്ടിക്കിടെ അപകടത്തില്‍ പെട്ട് മരിച്ചത്. തിങ്കളാഴ്ച് വൈകീട്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മൂന്ന് മണിയോടെ ടെര്‍മിനില്‍ നാലില്‍ ഒരു ബോയിങ് വിമാനം പാര്‍ക്കിങ്ങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെടുകയായിരുന്നു. തിരുവനന്തപുരം കുച്ചിച്ചല്‍ പുള്ളോട്ടുകോണം സ്വദേശിയായ ആനന്ദ് കുടുംബസമേതം കുവൈത്തിലാണ് താമസിച്ചിരുന്നത്. മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുവരും.

ശ്രീലങ്കയിലേക്ക് കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയക്കും: ശൈലജ ടീച്ചര്‍

തിരുവനന്തപുരം ഭീകരാക്രമണം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേരളം തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിനായി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സംഘത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡ്യെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്എസ്. സന്തോഷ്‌കുമാര്‍ നയിക്കും ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക പുറപ്പെടുമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഇന്നലെ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മുന്ന് പള്ളികളില്‍ ഉള്‍പ്പെടെ എട്ടിടത്താണ് ഈസ്റ്റര്‍ ദിനത്തില്‍

കൊളംബോയില്‍ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടന പരമ്പര;52 മരണം;നരിവധി പേര്‍ക്ക് പരിക്ക്

കൊളംബോ: കൊളംബോയില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനത്തില്‍ 52 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്.

ഹോട്ടല്‍ മുറികളിലെ സ്വകാര്യ ദൃശ്യങ്ങള്‍ ലൈവായി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചു: നാല് പേര്‍ അറസ്റ്റില്‍

സിയോള്‍: ദക്ഷിണ കൊറിയയില്‍ ഹോട്ടല്‍ മുറികളില്‍ ഹിഡണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ലൈവായി വെബ്‌സൈറ്റ് വഴി സംപ്രേക്ഷണം ചെയ്തു.

ഫെയ്‌സബുക്ക് ലോകത്താകെ പണിമുടക്കി: ഇന്‍സ്റ്റാഗ്രാമും നിശ്ചലം

ദില്ലി:  ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി. ലോകത്തെ ഇന്ത്യ അമേരിക്ക, ബ്രസീല്‍ തുടങ്ങിയ ഫേസ്ബുക്കിന് ഏറെ ഉപയോക്താക്കളുള്ള നിരവധി രാജ്യങ്ങളിലാണ് ഇപ്പോള്‍ സൈറ്റ് മെല്ലെ പോകൂന്നത്. ചിലര്‍ ഫെയ്‌സബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതായതോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ പലരും ഈ വിവരം ട്വീറ്റ് ചെയ്തു. ചില അകൗണ്ടുകളില്‍ ഫോട്ടോയടക്കമുള്ള ഡാറ്റകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. അതേ സമയം വാട്‌സആപ്പിന് തകരാറൊന്നും സംഭവിച്ചിട്ടില്ല. എ്ന്നാല്‍ ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തിക്കുന്നില്ല. ചില മൊബൈല്‍ ആപ്പുകളും പണിമുടക്കിയിട്ടുണ്ട്.

error: Content is protected !!
Scroll to Top