ശ്രീലങ്കയിലേക്ക് കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയക്കും: ശൈലജ ടീച്ചര്‍

തിരുവനന്തപുരം ഭീകരാക്രമണം നടന്ന ശ്രീലങ്കയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ കേരളം തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിനായി 15 അംഗ മെഡിക്കല്‍ സംഘം രൂപീകരിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സംഘത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡ്യെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്എസ്. സന്തോഷ്‌കുമാര്‍ നയിക്കും

ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക പുറപ്പെടുമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ഇന്നലെ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മുന്ന് പള്ളികളില്‍ ഉള്‍പ്പെടെ എട്ടിടത്താണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനമുണ്ടായത്.

നിരവധി വിദേശികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഒരു മലയാളി സ്ത്രീയുമുണ്ട്.

Related Articles