Section

malabari-logo-mobile

കൊട്ടിക്കലാശത്തിനിടെ വടകരയില്‍ സംഘര്‍ഷം: പലയിടത്തും 144 പ്രഖ്യാപിച്ചു

HIGHLIGHTS : വടകര:  ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ സംഘര്‍ഷം

വടകര:  ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ വില്യാപ്പള്ളിയില്‍ സംഘര്‍ഷം. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കൊട്ടിക്കാലാശത്തിന് സംഘടിച്ചെത്തിയ ഇരുവിഭാഗവും തമ്മില്‍ ഉണ്ടായ നേരിയ ഉന്തും തള്ളും രൂക്ഷമായി സംഘര്‍ഷമായി മാറുകയായിരുന്നു.

ഇതിനിടെ രൂക്ഷമായ കല്ലേറുമുണ്ടായി. ഇരുഭാഗത്തും നിരവധി പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പോലീസും കേന്ദ്രസേനയും ലാത്തിചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

sameeksha-malabarinews

സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം , പേരമ്പ്ര, കുന്നുമ്മല്‍ പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വൈകീട്ട് ആറു മണി മുതല്‍ 24ന് രാത്രി പത്തുമണി വരയൊണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുപരിപാടികളും പ്രകടനവും നടത്താന്‍ പാടില്ല

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!