കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ല : സഖ്യം നിര്‍ബന്ധം: മധ്യപ്രദേശ് മുഖ്യമന്ത്രി

ദില്ലി :കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ്. കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പിച്ച പറഞ്ഞ കമല്‍നാഥ് ദില്ലിയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യധാരണ ഉണ്ടാക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു.

ഇന്ന് രാജ്യത്ത് രണ്ട് തരം സഖ്യമാണ് ഉള്ളത്. ഒന്ന് ബിജെപി വിരുദ്ധ സഖ്യവും മറ്റൊന്ന് ബിജെപി അനുകൂല സഖ്യവും. അനുകൂല സഖ്യം ഇപ്പോള്‍ നമ്പറില്‍ വളരെ ചെറുതാണ്, വിരുദ്ധചേരിയലാണ് ഇപ്പോള്‍ കുടതല്‍ പാര്‍ട്ടികളുള്ളതെന്നും അദ്ദേഹം പറഞ്ഞു

എത്ര സീറ്റായാലും തങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

കേരളത്തിലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരക്കും എന്ന് അവകാശപ്പെടുന്ന സമയത്താണ് ഉത്തേരന്ത്യയിലെ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ ഇത്തരം ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles