കൊളംബോയില്‍ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടന പരമ്പര;52 മരണം;നരിവധി പേര്‍ക്ക് പരിക്ക്

കൊളംബോ: കൊളംബോയില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനത്തില്‍ 52 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്.

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളില്‍ നിരവധി പേരാണ് ഉണ്ടായത്. ഭൂരിഭാഗം ആളുകള്‍ക്കും ഇവിടെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 8.45 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.

ആദ്യ സ്‌ഫോടനം ഉണ്ടായത് കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ്. പരിക്കേറ്റവരെ പല ആശുപത്രികളിലായി മുന്നൂറോളം പേരെ പ്രവേശിപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top