Section

malabari-logo-mobile

കുവൈത്തില്‍ അമിത മയക്ക്മരുന്ന് ഉപയോഗം; മരണം വര്‍ധിക്കുന്നു

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. അമതിമായ മയക്ക്മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരണം സംഭവിക്ക...

കുവൈത്ത് സിറ്റി: രാജ്യത്ത് അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. അമതിമായ മയക്ക്മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരണം സംഭവിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് വിദേശികള്‍ ഉള്‍പ്പെടെ 116 പേരാണ് മരണപ്പട്ടതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ആകെ 18000 പേരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ്. 2017 ല്‍ 68 പേര്‍ അമിതമായി മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. 2018 ല്‍ ഇത് 116 പേരായി ഉയര്‍ന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.

sameeksha-malabarinews

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്നവിവിരം പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നുകള കുറിച്ചും എത്തരത്തില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കാമെന്ന കാര്യം നവമാധ്യമങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യകളിലൂടെയും മനസിലാക്കുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 18.6 ശതമാനം പേര്‍ മയക്കുമരുന്ന് ഏതെങ്കിലും തരത്തില്‍ പരീക്ഷിച്ചവരാണെന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും വ്യക്തമായ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!