താനൂരില്‍ പി വി അന്‍വറിന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

താനൂര്‍: പൊന്നാനി മണ്ഡലം സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. താനൂര്‍ അഞ്ചുടിയില്‍ നടത്തിയ തീരദേശ റോഡ്‌ഷോയ്ക്ക് നേരെയാണ് ശനിയാഴ്ച വൈകീട്ട് ഏഴരയോടെ കല്ലേറുണ്ടായത്. കല്ലേറില്‍ അഞ്ചുടി സ്വദേശികളായ പൗറകത്ത് സുഹൈന്‍(22), കുപ്പന്റെ പുരയ്ക്കല്‍ അഫ്രീദ്(20), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്‌നു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കല്ലേറ് നടത്തിയതെന്ന് സിപിഎം ആരോപിച്ചു.

മന്ത്രി കെടി ജലീലിനും വി അബ്ദു റഹ്മാന്‍ എംഎല്‍എയ്‌ക്കൊപ്പവുമായിരുന്നു പടിഞ്ഞാറക്കര അഴിമുഖത്തു നിന്ന് റോഡ് ഷോ ആരംഭിച്ചത്.

Related Articles