ലോകത്ത് ഏറ്റവും കൂടുതല്‍ ടിക് ടോക്കികള്‍ ഇന്ത്യയില്‍

ടിക് ടോക്കിന്റെ ലോകവ്യാപക ഡൗണ്‍ലോഡിങ്ങിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യ ഏറ്റവും മുന്നില്‍. ആകെ 150 കോടി ഡൗണ്‍ലോഡിങ്ങ് നടന്നതില്‍ 46 കോടിയും ഇന്ത്യയിലാണ്. ആകെ ഉള്ളതിന്റെ 31 ശതമാനമാണ്. ജനസംഖ്യയില്‍ നമ്മളേക്കാള്‍ മുന്നിലുള്ള ചൈന നാലരക്കോടി ഡൗണ്‍ലോഡിങ്ങുമായി രണ്ടാം സ്ഥാനത്താണ്. മൂന്നര കോടി ഡൗണ്‍ലോഡിങ്ങ് നടന്ന അമേരിക്ക മൂന്നാം സ്ഥാനത്താണ് .
ടിക് ടോക്കാകട്ടെ വന്‍കുതിപ്പാണ് 2019 വര്‍ഷത്തില്‍ നടത്തിയിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ 100 കോടി ഡൗണ്‍ലോഡിങ്ങ് ഉണ്ടായിരുന്ന ഇവര്‍ക്ക് 9 മാസംകൊണ്ട് 150 കോടിയായി ഉയര്‍ത്തി.

ഇതോടെ ആപ്‌സ്‌റ്റോറിലും ഗുഗില്‍ പ്ലേയിലും ടിക് ടോക്ക് മൂന്നാം സ്ഥാനത്തെത്തി. വാട്ടസ് ആപ്പും, ഫേസ്ബുക്ക് മെസഞ്ചറുമാണ് ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ഫെസ്ബുക്ക് നാലാംസ്ഥാനത്തും, ഇന്‍സ്റ്റാഗ്രാം അഞ്ചാം സ്ഥാനത്തുമാണ്.

Related Articles