ഇടിമിന്നലില്‍ പരപ്പനങ്ങാടിയിലെ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം തകരാറിലായി

പരപ്പനങ്ങാടി ശനിലായാഴ്ച രാത്രിയിലുണ്ടായ ശക്തിയായ ഇടിമിന്നല്‍ ,പരപ്പനങ്ങാടി റയില്‍വേ റീസര്‍വഷന്‍ സെന്ററിലെ സോഫ്റ്റ്വെയര്‍ സംവിധാനം പൂര്‍ണമായും തകര്‍ന്നു .

ഇതോടെ ഞായറാഴ്ച പരപ്പനങ്ങാടി സ്റ്റേഷനില്‍ റിസര്‍വേഷന്‍ ചെയ്യാനെത്തിയ യാത്രാക്കാര്‍ വലഞ്ഞു.
.രാവിലെ 11 മണിയോടെ സംവിധാനം ഭാഗികമായി ശരിയാക്കിയെങ്കിലും പത്തോളം ബുക്കിംഗ് സ്വീകരിച്ചപ്പോഴേക്കും സംവിധാനം അരമണിക്കൂറിനുള്ളില്‍ വീണ്ടും തകരാറിലായി .ഇടി മിന്നലില്‍ സോഫ്റ്റ്വെയര്‍ സംവിധാനവും ഇന്റര്‍നെറ്റ് സംവിധാനവും പൂര്‍ണമായി തകര്‍ന്നെന്ന് ബുക്കിംഗ് ഓഫീസര്‍ പറഞ്ഞു .
പിന്നീട് സാങ്കേതിക വിദ്ഗദ്ധരെത്തി തകരാറുകള്‍ പരിഹരിച്ച് റിസര്‍വേഷന്‍ സംവിധാനം പുനസ്ഥാപിച്ചു.

Share news
error: Content is protected !!
Scroll to Top