തലപ്പാറയില്‍ പള്ളിയില്‍ നിന്നും മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

തിരൂരങ്ങാടി:  തലപ്പാറയിലെ പള്ളിയില്‍ നിന്നും മൊബൈല്‍ ഫോണും 4400 രൂപയും മോഷ്ടിച്ച കൗമാരക്കാരന്‍ പിടിയില്‍.

ശനിയാഴ്ചയാണ് പള്ളിയിലെ ജീവനക്കാരന്റെ മൊബൈല്‍ഫോണും പണവും മോഷണം പോയത്. ഞായറാഴ്ച ് മോഷണം നടത്തിയ ആളുടെ പള്ളിയില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെ പ്രതിയെ ഏആര്‍ നഗര്‍ കുന്നുംപുറത്ത് വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുയായിരുന്നു. തോട്ടശ്ശേരിയറ സ്വദേശി കമ്പോക്കോടന് മുഹമ്മദ് ഫായിസാ(19) ആണ് പിടിയിലായത്. തിരൂരങ്ങാടി പോലീസ് ആണ് കേസെടുത്തത്.

ഓരാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top